ദർശന 

ചങ്ങരംകുളത്ത് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് നഴ്സിങ് വിദ്യാർഥിനിയെ വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം മദർ ആശുപത്രിയുടെ പിറകുവശത്ത് താമസിക്കുന്ന കളത്തിൽ രാജേഷിന്റെ മകൾ ദർശന (20 ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.

ഈ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. അച്ഛൻ ജോലി കഴിഞ്ഞ് തിരിച്ചു വന്നപ്പോളാണ് മകൾ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പാലപ്പെട്ടി പുതിയതിരുത്തി സ്വദേശിയാണ് രാജേഷ്. കുറച്ചു കാലമായി ദർശന അമ്മയുടെ തറവാട്ടു വീട്ടിലായിരുന്നു താമസം.

ബംഗളൂരുവിൽ നഴ്‌സിംഗിന് പഠിക്കുകയായിരുന്നു ദർശന. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Tags:    
News Summary - nursing student found died inside her home in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.