നെറ്റ്​വർക്ക്​ തകരാർ; ട്രഷറി ഇടപാടുകൾ വീണ്ടും തടസ്സപ്പെട്ടു

തി​രു​വ​ന​ന്ത​പു​രം: നെ​റ്റ്​​വ​ർ​ക്ക്​ ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു. പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യാ​ണ്​ ​അ​വ​ധി​യാ​യി​ട്ടും വെ​ള്ളി​യാ​ഴ്​​ച ട്ര​ഷ​റി​ക​ൾ പ്ര​വ​ർ​ത്തി​ച്ച​ത്.

പ​ത്ത​ര​യോ​ടെ​ നെ​റ്റ്​​വ​ർ​ക്ക്​ ത​ക​രാ​റി​ലാ​യി. ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ത​ക​രാ​ർ തു​ട​ർ​ന്നു. ഉ​ച്ച​ക്ക്​ ഒ​ന്നു​ക​ഴി​ഞ്ഞ്​​ ചെ​റി​യ തോ​തി​ലെ​ങ്കി​ലും ശ​രി​യാ​യി.

മ​റ്റ്​ ഇ​ട​പാ​ടു​ക​ൾ നി​ർ​ത്തി​െ​വ​ച്ച്​ ശ​മ്പ​ള​വും പെ​ൻ​ഷ​നും മാ​ത്രം കൈ​കാ​ര്യം ചെ​യ്​​തു. ട്ര​ഷ​റി​യി​ലെ​ത്തി​യ പ്രാ​യ​മാ​യ​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി. രാ​വി​ലെ വ​ന്ന പ​ല​രും ഉ​ച്ച ക​ഴി​യും വ​രെ ഇ​രി​ക്കേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലും ​നെ​റ്റ്​​വ​ർ​ക്ക്​ ത​ക​രാ​ർ സം​ഭ​വി​ച്ചിട്ടുണ്ട്. ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags:    
News Summary - Network failure Treasury transactions again interrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.