ലതികാ സുഭാഷിന്‍റെ മാതാവ് സരസ്വതിയമ്മ നിര്യാതയായി

കോട്ടയം: മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ലതിക സുഭാഷി​​െൻറ മാതാവും പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥ ന്‍ ആറുമാനൂര്‍ വേലന്തറയില്‍ പരേതനായ പരമേശ്വരന്‍ നായരുടെ (മണി) ഭാര്യയുമായ ഏറ്റുമാനൂര്‍ മാടപ്പാട് ലക്ഷ്മിനിവാസില്‍ സരസ്വതി പരമേശ്വരന്‍നായര്‍ (79) നിര്യാതയായി. മാടപ്പാട് പറപ്പള്ളില്‍ കുടുംബാംഗമാണ്. മറ്റ് മക്കൾ: പ്രിയ മധുസൂദനന്‍ (ഗ്രാമപഞ്ചായത്ത് അംഗം, പനച്ചിക്കാട്), പരേതനായ പി. സുനില്‍കുമാര്‍ (സാഗര്‍ കണ്‍സ്ട്രക്​ഷന്‍സ്, ഏറ്റുമാനൂർ). മരുമക്കൾ: മധുസൂദനന്‍ നായര്‍ പുളിവേലില്‍ ചാന്നാനിക്കാട് (പനച്ചിക്കാട്), കെ.ആര്‍. സുഭാഷ് കണക്കാട്ടുശേരില്‍ ചെറായി (കെ.പി.സി.സി നിർവാഹകസമിതി അംഗം), ദേവി സുനില്‍ കൊറ്റംതറ (ഉദയംപേരൂർ). മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാലിന് കുമാരനല്ലൂരിലുള്ള മകള്‍ ലതിക സുഭാഷി​​െൻറ വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന്​ കുമാരനല്ലൂരിലെ വീട്ടുവളപ്പിൽ.

Tags:    
News Summary - Mother Of Lathika Subhash-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.