photo: പി.ബി. ബിജു
Posted On
date_range Updated On
date_range കാലവര്‍ഷക്കാറ്റും ചക്രവാതച്ചുഴിയും: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: ശ്രീലങ്കക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും അറബിക്കടലില്‍നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന്‍റെയും സ്വാധീനഫലമായി അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാറ്റും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ജൂൺ അഞ്ചുമുതൽ എട്ടു വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. തെക്ക് കിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ തുടങ്ങിയയിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.