മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ​യാ​ത്ര​ക്ക്

പ​ള്ളി​ക്ക​ല്‍ ബ​സാ​റി​ല്‍ നൽകിയ സ്വീകരണം

സി.പി.എം സമ്പന്ന വർഗത്തി​െൻറ മൂടുതാങ്ങികളായി –എം.കെ. രാഘവന്‍ എം.പി

മ​ല​പ്പു​റം: തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ര്‍ട്ടി​യെ​ന്ന് മേ​നി​ന​ടി​ച്ച സി.​പി.​എം ഇ​ന്ന് സ​മ്പ​ന്ന വ​ര്‍ഗ​ത്തി​െൻറ മൂ​ടു​താ​ങ്ങി​ക​ളാ​യി മാ​റി​യെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം.​പി.

ഏ​റ്റ​വു​മൊ​ടു​വി​ല്‍ അ​മേ​രി​ക്ക​യു​മാ​യി ക​രാ​റു​ണ്ടാ​ക്കി ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ വ​രെ വ​ഞ്ചി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ​യാ​ത്ര​ക്ക് വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ലെ പ​ള്ളി​ക്ക​ല്‍ ബ​സാ​റി​ല്‍ ന​ൽ​കി സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​ഥ ചൊ​വ്വാ​ഴ്ച വ​ള്ളി​ക്കു​ന്ന്, വേ​ങ്ങ​ര മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. പ​ള്ളി​ക്ക​ല്‍ ബ​സാ​റി​ല്‍ എം.​പി. അ​ബ്​​ദു​സ്സ​മ​ദ് സ​മാ​ദ​നി​യും പ​റ​മ്പി​ല്‍പീ​ടി​ക​യി​ല്‍ അ​ബ്​​ദു​റ​ഹി​മാ​ന്‍ ര​ണ്ട​ത്താ​ണി​യും ക​ക്കാ​ടം​പു​റ​ത്ത് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഒ​തു​ക്കു​ങ്ങ​ലി​ല്‍ പി.​എം. സാ​ദി​ഖ​ലി​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

സി​നി​മ ന​ട​ന്‍ ഇ​ബ്രാ​ഹിം കു​ട്ടി, ജാ​ഥ വൈ​സ് ക്യാ​പ്റ്റ​ന്‍ യു.​എ. ല​ത്തീ​ഫ്, ഡ​യ​റ​ക്ട​ര്‍ ഇ​സ്മാ​യി​ല്‍ മു​ത്തേ​ടം, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍, അ​ഷ്‌​റ​ഫ് കോ​ക്കൂ​ര്‍, സ​ലിം കു​രു​വ​മ്പ​ലം, അ​രി​മ്പ്ര മു​ഹ​മ്മ​ദ്, സി. ​മു​ഹ​മ്മ​ദ​ലി, എം.​എ. ഖാ​ദ​ര്‍, എം. ​അ​ബ്​​ദു​ല്ല​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബു​ധ​നാ​ഴ്ച കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം.

Tags:    
News Summary - MK Raghavan's comment on cpm in muslim league programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.