മന്ത്രി ഇ.പി ജയരാജനും ഭാര്യക്കും കോവിഡ്

തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജൻ കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയെയും ഭാര്യയെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജൻ. നേരത്തെ ധനമന്ത്രി മന്ത്രി തോമസ് ഐസക്കിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ധനമന്ത്രിയുടെ രോഗ ഉറവിടം വ്യക്തമായിരുന്നില്ല.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തോമസ് ഐസക്കിനൊപ്പം ഇ.പി ജയരാജനും ഉണ്ടായിരുന്നു. പിന്നീട് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇ.പി ജയരാജനടക്കം നിരീക്ഷണത്തിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.