തലക്കടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവൻ മെന്‍റൽ ദീപു മരിച്ചു

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ തലക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ മെന്റല്‍ ദീപു (37) മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ദീപു. കുപ്പി കൊണ്ടും കല്ല് കൊണ്ടുമാണ് ദീപുവിന് അടിയേറ്റത്.

വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അരമണിക്കൂറിലേറെ റോഡരികില്‍ ചോരവാര്‍ന്ന് കിടന്ന ദീപുവിനെ പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്.

തിരുവനന്തപുരം ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു ദീപുവിന് പരിക്കേറ്റത്. സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലുണ്ട്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ദീപു. 

Tags:    
News Summary - Mental Deepu, has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.