നാലംഗ മാവോവാദിസംഘം കേളകം രാമച്ചി കോളനിയിലത്തെി

കേളകം (കണ്ണൂര്‍):  മലയോര വനാതിര്‍ത്തി പ്രദേശമായ കേളകം പഞ്ചായത്തിലെ ശാന്തിഗിരിക്ക് സമീപം രാമച്ചി കുറിച്യ കോളനിയില്‍ സായുധരും പട്ടാളവേഷധാരികളുമായ  നാലംഗ  മാവോവാദി സംഘം എത്തി ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ടിന്  കോളനിയിലെ എടാന്‍  കേളപ്പന്‍െറ വീട്ടിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം എത്തിയത്.

കോളനിയിലെ എടാന്‍ കേളപ്പന്‍, എടാന്‍ വിജയന്‍, സമീപവാസിയായ തെക്കേപ്പുറം ദേവസ്യ എന്നിവരുടെ വീടുകളിലാണ് മാവോവാദിസംഘമത്തെി മണിക്കൂറുകള്‍ ചെലവിടുകയും ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് മടങ്ങുകയുംചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈ ആറിനും ഇതേ കോളനിയില്‍ മൂന്നംഗ മാവോവാദിസംഘം എത്തി ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ചിരുന്നു. തങ്ങള്‍ കോളനിയില്‍ എത്തിയ വിവരം പൊലീസില്‍ അറിയിച്ചാല്‍ നിലമ്പൂര്‍ സംഭവത്തിന് തിരിച്ചടിയായി അക്രമം ഉണ്ടാവുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി കോളനിവാസികള്‍ പറഞ്ഞു. മാവോവാദികളുടെ ഭീഷണിയില്‍ ഇവര്‍ പേടിച്ചതിനാല്‍ ബുധനാഴ്ച രാവിലെ 10.30നാണ് പൊലീസ് വിവരമറിഞ്ഞത്.

മുമ്പ് തങ്ങള്‍ വന്ന വിവരം ആരാണ് പൊലീസിനെ അറിയിച്ചതെന്ന ചോദ്യവുമായാണ് ഇവര്‍ കടന്നുവന്നത്. തങ്ങളുടെ രണ്ട് സഖാക്കള്‍ കൊല്ലപ്പെട്ട  നിലമ്പൂര്‍ സംഭവത്തിന് തിരിച്ചടിയുണ്ടാവുമെന്ന് കോളനിക്കാരെ ഓര്‍മിപ്പിച്ചാണ് സംഘം മടങ്ങിയത്. കേളപ്പന്‍െറ വീട്ടിലത്തെിയ നാലംഗസംഘം  കോളനിയിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവിടെനിന്ന് കട്ടന്‍ചായയുണ്ടാക്കി കുടിക്കുകയും ഒന്നര കിലോഗ്രാം അരിയും ചായപ്പൊടിയും പഞ്ചസാരയും കൊണ്ടുപോവുകയുംചെയ്തു. സമീപവാസിയായ തെക്കേപ്പുറം ദേവസ്യയുടെ വീട്ടില്‍ നിന്നാണ് കൂടുതല്‍ ഭക്ഷ്യവസ്തുക്കളെടുത്തത്. സംഘത്തില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണുണ്ടായിരുന്നതെന്ന് കോളനിവാസികള്‍ പറഞ്ഞു.

ദേവസ്യയുടെ വീട്ടിലത്തെിയ സംഘത്തിലുണ്ടായിരുന്ന സായുധയായ സ്ത്രീയാണ് കട്ടന്‍ചായയുണ്ടാക്കി മറ്റുള്ളവര്‍ക്ക് നല്‍കിയത്. ഇതേസമയം കൈയിലുണ്ടായിരുന്ന തോക്ക് ദേവസ്യയുടെ കൈയില്‍ കൊടുത്തശേഷം പരിശോധിക്കാനും ആവശ്യപ്പെട്ടു. ഇവിടെനിന്ന് ഏഴ് കിലോഗ്രാം അരിയും മറ്റു സാധനങ്ങളും ചോറും കറിയുമെടുത്താണ് മടങ്ങിയത്. ഇതിനുപുറമെ മുരിങ്ങയിലയും ശേഖരിച്ചു. നിലമ്പൂര്‍ സംഭവത്തിനുശേഷം ആദ്യമായാണ് മാവോവാദിസംഘം കോളനി കയറുന്നത്. തങ്ങള്‍ മുമ്പ് വന്ന് മടങ്ങിയശേഷം കോളനിയിലേക്കുള്ള റോഡ് നന്നാക്കിയതും കോളനിക്കാരെ സംഘം ഓര്‍മിപ്പിച്ചു. സംഭവമറിഞ്ഞ് പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍   കോളനിയിലത്തെി വിവരങ്ങള്‍ ശേഖരിച്ചു.

രഹസ്യാന്വേഷണ വിഭാഗവും ബുധനാഴ്ച ഉച്ചയോടെ  രാമച്ചി കോളനിയിലത്തെി വിവരങ്ങള്‍ ശേഖരിച്ചു.  രാമച്ചി, ശാന്തിഗിരി ഉള്‍പ്പെടെ ആദിവാസിമേഖലയിലും സമീപപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാമച്ചി കോളനിയില്‍ മാവോവാദികളെ കണ്ട സംഭവത്തില്‍  കേളകം പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് രേഖകളിലുള്ള മാവോവാദികളുടെ ഫോട്ടോകള്‍ കോളനി നിവാസികളെ കാണിച്ചെങ്കിലും ചിത്രത്തിലുള്ളവരെ തിരിച്ചറിയാനായില്ല.

 

Tags:    
News Summary - maoist reached in tribal village in kelakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.