മാണി സി.കാപ്പൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചു

ചേ​ർ​ത്ത​ല: പാ​ലാ ഉ​പ​തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ വി​ജ​യി​ച്ച മാ​ണി സി.​കാ​പ്പ​ൻ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സ െ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ചു. കാ​പ്പ​ന ി​ലൂ​ടെ പാ​ലാ​യി​ൽ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞ​താ​യി വെ​ള്ളാ​പ്പ​ള്ളി പ്ര​തി​ക​രി​ച്ചു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​​െൻറ ആ​ഗ്ര​ഹ​വും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു.

പാ​ലാ ബി​ഷ​പ്പു​പോ​ലും വി​ശ്വാ​സി​ക​ളു​ടെ ഇ​ഷ്​​ട​ത്തി​നൊ​ത്ത്​ വോ​ട്ട് ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്. ഉ​പ്പോ​ളം വ​രു​മോ ഉ​പ്പി​ലി​ട്ട​ത് എ​ന്നാ​യി​രു​ന്നു ജോ​സ് കെ.​മാ​ണി​യെ​ക്കു​റി​ച്ചു​ള്ള വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം. മൂ​ന്നു​പ്രാ​വ​ശ്യ​ത്തെ പ​രാ​ജ​യ​ത്തി​നു​ശേ​ഷം ഇ​പ്പോ​ൾ പാ​ലാ​യി​ലു​ണ്ടാ​യ വി​ജ​യ​ത്തി​നു​പി​ന്നി​ൽ എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​​െൻറ പൂ​ർ​ണ പി​ന്തു​ണ​യാ​ണെ​ന്ന് മാ​ണി സി.​കാ​പ്പ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - mani c kappan visits vellappally -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.