Posted On
date_range Updated On
date_range മകനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് മടങ്ങവേ പിതാവ് ലോറിയിടിച്ച് മരിച്ചു
തൃപ്പൂണിത്തുറ: ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഉദയംപേരൂർ കവലയ്ക്കടുത്ത് സ്‌മാർട്ട് നഗറിൽ എടമ്പാടത്ത് ദിനേശൻ (59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 6.20 ഓടെ ചൂരക്കാട് ഭാഗത്ത് ദിനേശൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. ഇളയമകനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്ക് ശേഷം ഇരിങ്ങാലക്കുടയിലേയ്ക്ക് മടങ്ങുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് 4ന് ഉദയംപേരൂർ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും.
ഭാര്യ: രമ. മക്കൾ: ജിഷ്‌ണു, സജിത്. മരുമക്കൾ: ശിവപ്രിയ, അശ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.