Posted On
date_range Updated On
date_range സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
കിളിമാനൂർ: സംസ്ഥാന പാതയിൽ പുളിമാത്ത് -കാരേറ്റ് ഭാഗത്ത് വീണ്ടും വാഹനാപകടം. റോഡ് വക്കിലൂടെ നടന്നുപോയയാൾ സ്കൂട്ടർ ഇടിച്ച് മരിച്ചു. പുളിമാത്ത് പ്ലാവോട് കുന്നിൽ വീട്ടിൽ കെ. ബാബു(60)വാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ കാരേറ്റിനും പുളിമാത്തിനുമിടയിലാണ് അപകടമുണ്ടായത്. കാരേറ്റ് നിന്നും നടന്നുവരികയായിരുന്ന ബാബുവിനെ പിന്നിൽനിന്ന് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ് ഗുരുതര പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ശ്രീകല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.