Posted On
date_range Updated On
date_range ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങവേ ബസിൽനിന്ന് വീണ് യുവാവ് മരിച്ചു
കിളിമാനൂർ: ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് മടങ്ങവേ സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്.
കിളിമാനൂർ - ആലംകോട് റോഡിൽ കടവിളയിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായി രുന്നു അപകടം. ദേവരാജിൻറെ ഭാര്യ വിജി അഞ്ച് മാസം ഗർഭിണിയാണ്. ഇരുവരും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നു. ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ. മകൻ: ദേവനന്ദ്. നഗരൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്ക്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.