Posted On
date_range Updated On
date_range മലപ്പുറത്ത് പശുവിനെ മേയ്ക്കാൻ പോയ മധ്യവയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
മലപ്പുറം: മലപ്പുറം പോത്തുകല്ല് ചെമ്പങ്കൊല്ലിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യവയസ്കൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്.
രാവിലെ പശുവിനെ കെട്ടി മടങ്ങിയ ജോസ് വൈകുന്നേരം തിരിച്ചുകൊണ്ടുവരാൻ പോകുന്നതിനിടെ കരിയംമുരിയം വനമേഖലയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പശുവിനെ തീറ്റുന്നതിനിടയിലാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. പിടിയാനയാണ് ജോസിനെ ആക്രമിച്ചത്. കൂടെ കുട്ടിയാനയും ഉണ്ടായിരുന്നു.
ഇദ്ദേഹത്തിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഉപ്പട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലിനും വാരിയെല്ലിനും ഗുരുത പരിക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.