Posted On
date_range Updated On
date_range മലപ്പുറത്ത് തോട്ടിൽ 48 കാരന്റെ മൃതദേഹം; സമീപത്ത് കാട്ടുപന്നിയുടെ ജഡവും
മലപ്പുറം: എടക്കരയിലെ മുപ്പിനി തോട്ടിൽ 48കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. മലപ്പുറം ചുങ്കത്തറ പുളിമൂട്ടിൽ സ്വദേശി ജോർജ് കുട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന് സമീപം കാട്ടു പന്നിയുടെ ജഡവും കിടക്കുന്നുണ്ട്.
കാട്ടുപന്നിയുടെ ജഡത്തിന് അടുത്ത് നിന്ന് നീളമുള്ള കമ്പി കണ്ടെത്തിയിട്ടുണ്ട്. കാട്ടുപന്നിയെ വൈദ്യുതാഘാതമേൽപിച്ച് കൊന്നതിന്റെ സൂചനയുമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായിരുന്നു ജോർജ് കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.