കോഴിക്കോട്: കാക്കി ഷർട്ടും പാൻറ്സും തൊപ്പിയും ധരിച്ച് അങ്ങാടികളിൽ രാത്രികാലങ്ങളിൽ ൈസക്കിളിൽ റോന്തുചുറ്റുന്ന ഗൂർഖകൾ അപൂർവ കാഴ്ചയാണ്. എന്നാൽ, നാട്ടിൽ അവശേഷിക്കുന്ന ഗൂർഖകൾ ലോക്ഡൗൺകാലത്തും നിതാന്തജാഗ്രതയിൽ നാടിനെ കാക്കുകയാണ്. ബ്ലാക്ക്മാനും മോഷ്ടാക്കളും വാർത്തകളിൽ നിറയുേമ്പാൾ നാട്ടുകാർക്കും വ്യാപാരികൾക്കും െപാലീസിനുമെല്ലാം ഒരുകൈ സഹായമാണ് ഈ ‘സുരക്ഷാഭടന്മാർ’. േലാക്ഡൗൺ കാലമായതിനാൽ നാടായ നേപ്പാളിൽപോലും പോകാതെയാണ് ഇവരുെട സേവനം.
നരിക്കുനി അങ്ങാടിയിൽ കാവലുള്ള നേപ്പാളിലെ നാരായൺഗഢ് സ്വദേശിയായ ബഹദൂറിന് രാത്രി തികച്ചും ഏകാന്തമാണ്. ഒന്നും രണ്ടും ഘട്ട ലോക്ഡൗൺ സമയത്ത് ഇരുട്ട്വീഴുംമുേമ്പ അങ്ങാടി വിജനമാകുമായിരുന്നെന്ന് ബഹദൂർ പറയുന്നു. ജില്ല ഓറഞ്ച് സോണിലായശേഷം ആളുകൾ പുറത്തിറങ്ങുന്നത് വർധിച്ചിട്ടുണ്ട്. നോമ്പുകാലത്ത് മുൻ വർഷങ്ങളിൽ പുലർച്ചവരെ അങ്ങാടിയിൽ കച്ചവടമുണ്ടാകുമായിരുന്നു. അന്ന് കൂടുതൽ കരുതലോടെ പ്രവർത്തിക്കാനായി. മോഷ്ടാക്കളുടെ ശല്യം കുറഞ്ഞിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിെൻറ അഭിപ്രായം.
നരിക്കുനിയിലെ വ്യാപാരികളാണ് ഇദ്ദേഹത്തെ കാവൽ ഏൽപിച്ചത്. രണ്ടുവർഷമായി ഗൂർഖ ജോലി ചെയ്യുന്ന ബഹദൂർ പാരമ്പര്യമായി ‘ഗൂർഖ’കളല്ല. ജോലി തേടി കേരളത്തിലെത്തിയപ്പോൾ നാടിെൻറ കാവലാളാവുകയായിരുന്നു. ഭാര്യക്കും കുട്ടികൾക്കുമൊപ്പം നരിക്കുനിയിൽതന്നെയാണ് താമസം. ഈ ലോക്ഡൗൺ കാലത്തും നാട്ടുകാരുടെയും പൊലീസുകാരുടെയും പിന്തുണയും സ്നേഹവും ഏറെ കിട്ടുന്നുണ്ട്. നരിക്കുനി അങ്ങാടി കാക്കൂർ, െകാടുവള്ളി െപാലീസ് സ്റ്റേഷനുകളുടെ പരിധിയിലായതിനാൽ ഇരു സ്റ്റേഷനുകളിലെയും പൊലീസുകാർ എത്താറുണ്ട്. പൊലീസുകാർ വിവരങ്ങൾ തിരക്കുന്നതിനൊപ്പം തിരിച്ചും വിവരങ്ങൾ കൈമാറാറുണ്ട്. രാത്രി 10 മുതൽ രാവിലെ അഞ്ചു മണി വരെയാണ് ഈ നേപ്പാളുകാരൻ ഉറങ്ങാതെ നാട് കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.