Posted On
date_range Updated On
date_range വധക്കേസിലെ പ്രതികളെ ആക്രമിച്ച രണ്ടുപേര്‍ പിടിയില്‍
വഞ്ചിയൂര്‍: കാരാളി അനൂപ് വധക്കേസിലെ പ്രതികളായ ചാക്ക താഴശ്ശേരി ഉടുമ്പില്‍ വീട്ടില്‍ അനീഷിനെ (31) കാരാളി വയ്യാമല സ്വദേശി ഗോകുലിനെയും കാരാളി സ്വദേശികളായ സന്ദീപ്, ലാലു, കിച്ചു എന്നിവര്‍ ചേര്‍ന്ന് മർദിച്ച സംഭവത്തില്‍ ലാലുവിനെയും കിച്ചുവിനെയും വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അനീഷിന് നെഞ്ചില്‍ വെട്ടേറ്റതായി പൊലീസ് പറഞ്ഞു. അനീഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ലാലുവും കിച്ചുവും പിടിയിലായത്. സന്ദീപിനായുള്ള തിരച്ചില്‍ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.