തൗ​ഫീ​ഖ്

നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

നേമം: രണ്ട് തവണ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന പ്രതി വീണ്ടും അറസ്റ്റിലായി. പഴയ കാരയ്ക്കാമണ്ഡപം പൊറ്റവിള വേലിക്കകത്ത് തൗഫീഖ് (32) ആണ് അറസ്റ്റിലായത്.

രണ്ടുതവണ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ജാമ്യംനേടി പുറത്തുവന്ന ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് ഗുണ്ടാനിയമ പ്രകാരം അറസ്റ്റ്. ഫോർട്ട് എ.സി ഷാജിയുടെ നിർദേശപ്രകാരം എസ്.ഐമാരായ മധുമോഹൻ, പ്രസാദ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

Tags:    
News Summary - Accused in several cases was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.