ജയൻ
Posted On
date_range Updated On
date_range വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: അയൽക്കാരിയായ അറുപതുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കര സ്വദേശിയായ ജയനാണ് പിടിയിലായത്. വയോധിക തനിച്ച് താമസിക്കുകയാണെന്ന് അറിയാവുന്ന ഇയാൾ സന്ധ്യാസമയത്ത് അവരുടെ വീട്ടിൽ വെള്ളം ചോദിച്ച് എത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ആശുപത്രിയിലായ വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐമാരായ അനീസ, പ്രദീപ്, എ.എസ്.ഐമാരായ അഖിലേഷ്, ബിജു, സി.പി.ഒ അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.