കരിമ്പുഴ തോട്ടരയിലെ മോഷണം നടന്ന വീട് വിരലടയാള വിദഗ്ധരും പൊലീസും പരിശോധിക്കുന്നു

കരിമ്പുഴയിൽ വീട്‌ കുത്തിത്തുറന്ന് മോഷണം; ആറര പവൻ സ്വർണവും 25,000 രൂപയും നഷ്​ടപ്പെട്ടു

ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ തോട്ടരയിൽ വീട് കുത്തിത്തുറന്ന് മോഷണം. തോട്ടര പാൽ സൊസൈറ്റിക്ക് സമീപം ശ്രീലകം സുഭാഷി​െൻറ വീട്ടിലാണ്​ മോഷണം. ആറര പവൻ സ്വർണാഭരണവും 25,000 രൂപയും നഷ്​ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. രണ്ട് ദിവസം മുമ്പ്​ സുഭാഷും കുടുംബവും പൊമ്പറയിലെ തറവാട്ടുവീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച ഉച്ചയോ​െട വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്.

മുൻവശത്തെ വാതിൽ കുത്തിത്തുറന്ന്​ അകത്തുകടന്ന മോഷ്​ടാക്കൾ കിടപ്പുമുറിയുടെ അലമാര തകർത്താണ് ആഭരണവും പണവും കവർന്നത്.

മുറിയിലും അലമാരയിലുമുള്ള സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷും സംഘവും സ്ഥലത്തെത്തി. ഷൊർണൂരിൽനിന്ന്​ ഡോഗ് സ്ക്വാഡും പാലക്കാട്ടുനിന്ന് വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.

Tags:    
News Summary - Home burglary in Karimpuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.