ദേവയാനി അമ്മക്ക് ഒരുക്കിയ സ്നേഹവീട്
ദേവയാനിയമ്മക്ക് സ്നേഹവീടൊരുങ്ങി; താക്കോൽദാനം നാളെ
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കുലിക്കിലിയാട് കളരിക്കൽ ദേവയാനി അമ്മക്ക് ഇനി സുരക്ഷിത ഭവനത്തിൽ രാപാർക്കാം. സി.പി.എം കരിമ്പുഴ ലോക്കൽ കമ്മിറ്റിയാണ് ഈ 84 വയസ്സുകാരിക്ക് സ്നേഹവീടൊരുക്കിയത്. ചോർന്നൊലിക്കുന്ന കൂരയിൽ 60 വയസ്സുള്ള മകളുമൊത്ത് ഏറെ കഷ്ടതയോടെയാണ് ഇവർ കഴിഞ്ഞിരുന്നത്.
നിത്യച്ചെലവിന് പോലും ബുദ്ധിമുട്ടേണ്ടി വന്ന ദേവയാനി അമ്മക്ക് തലചായ്ക്കാൻ ചോരാത്ത കൂരയെന്നത് സ്വപ്നം കാണാൻ പോലും കഴിഞ്ഞിരുന്നില്ല. സഹായിക്കാൻ ആരുമില്ലാതെ സർക്കാർ സംവിധാനങ്ങളും പുറംതിരിഞ്ഞുനിന്നപ്പോഴാണ് സി.പി.എം സഹായ ഹസ്തവുമായി എത്തിയത്. ആറുലക്ഷം രൂപ ചെലവിൽ 520 ചതുരശ്ര അടിയുള്ള വീടാണ് നിർമിച്ചത്.
13ന് രാവിലെ 10ന് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ താക്കോൽ കൈമാറും. പി. ഉണ്ണി എം.എൽ.എ, പി.കെ. ശശി എം.എൽ.എ, ജില്ല കമ്മിറ്റി അംഗങ്ങളായ എൻ. ഹരിദാസൻ, കെ.എസ്. സലീഖ, അഡ്വ. കെ. പ്രേംകുമാർ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ എം. മോഹനൻ, പി. സജീവ് കുമാർ, ലോക്കൽ സെക്രട്ടറി കെ. സുബ്രഹ്മണ്യൻ, എം. രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.