ശ്രീ​കൃ​ഷ്ണ​പു​രം ഹൈ​സ്കൂ​ളി​ലെ 1988 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ വി​ദ്യാ​ല​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ

അവർ 'തിരികെ'യെത്തി, 33 വർഷങ്ങൾക്ക് ശേഷം

ശ്രീകൃഷ്ണപുരം: സൗഹൃദങ്ങൾക്ക് ഒന്നും പ്രതിബന്ധമല്ല എന്ന് തെളിയിച്ച് നീണ്ട 33 വർഷത്തിന് ശേഷം അവർ വീണ്ടും ഒത്തുചേർന്നു. കോവിഡ് മഹാമാരി സംഗമങ്ങൾക്ക് തടസ്സമായിരുന്നെങ്കിലും അംഗബലം ഒട്ടും കുറയാതെതന്നെയാണ് ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 1988 ലെ പൂർവവിദ്യാർഥി കൂട്ടായ്മ 'തിരികെ' ഒത്തുചേർന്നത്. സംഗമം വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഓർമകളുടെ പങ്കുവെപ്പും സൗഹൃദങ്ങൾ പുതുക്കലും കലാപരിപാടികളുമായി ആരംഭിച്ച പരിപാടി സദ്യയും ഫോട്ടോ എടുപ്പും കഴിഞ്ഞ് പിരിഞ്ഞു.

കൂട്ടായ്മയുടെ ഭാഗമായി ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 കുട്ടികൾക്ക് അവരുടെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ ചെലവുകളും വഹിക്കാനും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ച് നൽകാനും തീരുമാനിച്ചു.

സംഗമത്തിന് മോഹനകൃഷ്ണൻ, ഹരിദാസൻ, രാജേഷ്, ജയരാജൻ, സുരേഷ്ബാബു, കെ.ഡി. ബാബു, ശിവദാസൻ, രാമദാസൻ, ലേഖ, വത്സല, ബാബുരാജ്, ഹേമ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - 1988 Alumni Association of Srikrishnapuram High School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.