ആര്​ കേൾക്കും, ചെമ്മണന്തോട്​ കോളനിവാസികളുടെ പരിഭവം

മുതലമട: നടക്കാത്ത സ്വപ്നത്തിനായി കാത്തിരിപ്പ് തുടരുകയാണ് ചെമ്മണന്തോട് കോളനിവാസികൾ. ആദിവാസികൾ ഉൾപ്പെടെ 36 കുടുംബങ്ങളാണ് ചെമ്മണന്തോട് കോളനിയിൽ അടച്ചുറപ്പുള്ള വീടിനായി രണ്ടര പതിറ്റാണ്ടായി കാത്തിരിക്കുന്നത്​. രാജീവ് ഗാന്ധി ഹൗസിങ് പദ്ധതിയിൽ 3600 രൂപ ഹൗസിങ് ബോർഡിന് നൽകി ഭവനപദ്ധതികളിൽ പങ്കാളികളായ കോളനി വാസികൾക്കായി തറ നിർമാണം മാത്രമാണ് നടത്തിയത്.

പിന്നീട് നിർമാണ പണികൾ നിലച്ചു. കോളനിവാസികൾ തറ കെട്ടിയതിനു മുകളിൽ ഓലപ്പുര നിർമിച്ച് താമസമാരംഭിച്ചു. മാറി വന്ന പഞ്ചായത്ത്​ ഭരണസമിതികൾ ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ ചെമ്മണന്തോട് കോളനിക്ക് പട്ടയം അനുവദിക്കാൻ തയാറായില്ല.

ഭൂമി ഹൗസിങ് ബോർഡിൽ നിന്നു റവന്യൂവിലേക്ക് കൈമാറിയെങ്കിലും അളന്ന് തിട്ടപ്പെടുത്തി പട്ടയം നൽകാൻ സാധിച്ചില്ല. നിരവധി സമരങ്ങൾ നടത്തിയതുവഴി വൈദ്യുതി, റോഡ്, റേഷൻ കാർഡ് എന്നിവ ലഭിച്ചെങ്കിലും പട്ടയമില്ലാത്തത്​ മൂലം ഭവനപദ്ധതികളിൽ ഒന്നും ഉൾപ്പെടാതെ ​േപായി. ഇപ്പോഴും ചോ​ർന്നൊലിക്കുന്ന ഓലക്കുടിലുകളിൽ തന്നെ കഴിയേണ്ട അവസ്ഥയാണ്​. 18 കുടുംബങ്ങൾക്ക് ലഭിച്ചത്​ മുൻഗണനേതര റേഷൻ കാർഡ് ആയതിനാൽ കോവിഡ് കാലത്തെ ആനുകൂല്യംപോലും ലഭിച്ചില്ല. ​െതരഞ്ഞെടുപ്പ് വരുന്ന സമയങ്ങളിലെല്ലാം ചെമ്മണാന്തോട് കോളനിയുടെ അടിസ്ഥാന ആവശ്യങ്ങൾ വീണ്ടും ഉന്നയിക്കേണ്ട അവസ്ഥയിലാണ് കോളനിവാസികൾ.

Tags:    
News Summary - Who can hear, the fear of the colonists at Chemmanand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.