പാലക്കാട്-പഴനി മെമു തുടങ്ങണമെന്ന ആവശ്യം ശക്തം; റെയിൽവേ അവഗണന തുടരുന്നു

കൊല്ലങ്കോട്: പാലക്കാട്- പഴനി മെമു സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കാട്- പൊള്ളാച്ചി ഗേജ് മാറ്റം ഉണ്ടായതിനു ശേഷം സാധാരണക്കാർക്ക് ഗുണകരമാകുന്ന പാസഞ്ചർ സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യം ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ തലങ്ങളിൽനിന്ന് ഉണ്ടായിട്ടും റെയിൽവേ അവഗണന തുടരുകയാണ്.

പഴനി മുരുകൻ ക്ഷേത്രത്തിലേക്ക് പോകുന്ന നൂറുകണക്കിന് ഭക്തർ കേരളത്തിന്റെ വിവിധ ഭാഗങ്ങിൽനിന്ന് പാലക്കാട്ട് എത്തി ട്രെയിൻ ഇല്ലാത്തതിനാൽ ബസുകളെ ആശ്രയിച്ച് പോകേണ്ട അവസ്ഥയാണ്.

രാവിലെയും വൈകീട്ടും മെമു സർവിസ് ഉണ്ടായാൽ പൊള്ളാച്ചിയിലേക്കും പാലക്കാട്ടേക്കും ജോലി ആവശ്യത്തിന് പോകുന്നവർക്ക് ഗുണകരമാകുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹിയായ പി.വി. ഷൺമുഖൻ പറഞ്ഞു. പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ മീറ്റർ ഗേജ് ഉള്ള സമയത്ത് തിക്കിത്തിരക്കി യാത്രക്കാർ ഉണ്ടായിരുന്നു.

നിലവിൽ ജോലി സമയങ്ങളിൽ ട്രെയിൻ സർവിസ് ഇല്ലാത്തതിനാൽ നൂറുകണക്കിന് തൊഴിലാളികൾക്ക് ബസാണ് ആശ്രയം. വിലക്കയറ്റം മൂലം നട്ടംതിരിയുന്ന സാധാരണക്കാർക്ക് സീസൺ ടിക്കറ്റ് ഉൾപ്പെടെയുള്ള ട്രെയിൻ യാത്ര സഹായകമാകുമെന്ന് നാട്ടുകാർ പറഞ്ഞു.

സാധാരണക്കാരെ അവഗണിക്കുന്ന റെയിൽവേ അധികൃതർ പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ പാലക്കാട്- പഴനി മെമു ഉൾപ്പെടെ പാസഞ്ചർ ടെയിനുകൾ സർവിസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Demand for Palakkad-Palani memu to be started is strong; Railways continue to be neglected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.