കുഴി നികത്തലിൽ അപാകത: മംഗലം-ഗോവിന്ദാപുരം റോഡിൽ അപകടം പതിവ്

കൊല്ലങ്കോട്: റോഡരികിൽ പൈപ്പിടാനായി എടുത്ത കുഴിയിൽ വീണ് വാഹനാപകടം പതിവാകുന്നു. മംഗലം-ഗോവിന്ദാപുരം റോഡിൽ മീങ്കര മുതൽ കൊല്ലങ്കോട് വരെ മീങ്കര ശുദ്ധജല പദ്ധതിയുടെ ഗ്രാവിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴി കൃത്യമായി നികത്താത്തതാണ് ഭീഷണിയാവുന്നത്.

മണ്ണിട്ട് നികത്തിയെങ്കിലും മഴയെത്തിയതോടെ മണ്ണ് താഴ്ന്ന് വീണ്ടും കുഴി രൂപപ്പെട്ടു. കഴിഞ്ഞ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാത്രം 16ഓളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടതായി നാട്ടുകാർ പറയുന്നു. കോടികൾ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ കരാറെടുത്തവർ കുഴിയടക്കാതെ വീഴ്ച വരുത്തിയതാണെന്നും കരാരുകാർക്കെതിരെ നടപടിവേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

എന്നാൽ, കുഴികൾ നികത്താൻ കർശന നിർദേശം നൽകിയതായും വലിയ കുഴികൾക്ക് സമീപം മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുമെന്നും ജല അതോറിറ്റി എ.ഇ. അജിലാൽ പറഞ്ഞു.

Tags:    
News Summary - Defects in pit filling: Mangalam-Govindapuram road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.