കാലിക്കറ്റ് സർവകലാശാല വാർത്തകൾ

പിഎച്ച്.ഡി പ്രവേശനം: അപേക്ഷ നീട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2022 അധ്യയന വര്‍ഷത്തെ പിഎച്ച്.ഡി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ജൂണ്‍ ആറു വരെ നീട്ടി. മുമ്പ് വിജ്ഞാപനം ചെയ്ത സ്ട്രീമുകള്‍ക്ക് പുറമേ എന്‍വയണ്‍മെന്റല്‍ സയന്‍സ് കൂടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തി. ഫോണ്‍: 0494 2407016, 7017.

പരീക്ഷ മാറ്റി

ജൂണ്‍ ഏഴിന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ അഡ്വര്‍ടൈസിങ് ആൻഡ് സെയില്‍സ് മാനേജ്‌മെന്റ് (ഡ്യുവല്‍ കോര്‍), ബി.എ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

വാചാപരീക്ഷ

പി.ജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷയുടെ വാചാപരീക്ഷ എട്ട്, ഒമ്പത്, 10 തീയതികളില്‍ സര്‍വകലാശാല സൈക്കോളജി പഠനവിഭാഗത്തില്‍ നടക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: അപേക്ഷ നീട്ടി

അഫിലിയേറ്റഡ് കോളജുകളില്‍ 2005 മുതല്‍ 2015 വരെ പ്രവേശനം നേടി എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട എം.ബി.എ വിദ്യാർഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്കും 2004 മുതല്‍ 2008 വരെ പ്രവേശനം നേടി ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക് വിദ്യാർഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്കും ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ജൂലൈ ഏഴു വരെ പരീക്ഷാഭവനില്‍ സമര്‍പ്പിക്കാം. പരീക്ഷ-രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷഫലം

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആൻഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.എഡ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂനിറ്ററി ഡിഗ്രി (മൂന്നു വര്‍ഷം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഏഴിന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.പി.എഡ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും 15ന് തുടങ്ങും. നാലാം സെമസ്റ്റര്‍ ബി.എഡ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക് ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 13ന് തുടങ്ങും.

പരീക്ഷ അപേക്ഷ

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്-യു.ജി (സ്ട്രീം ചെയ്ഞ്ച്) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മൂന്നു വരെയും 170 രൂപ പിഴയോടെ എട്ടു വരെയും അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക് ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അസി. പ്രഫസര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് രണ്ട് അസി. പ്രഫസര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാൻ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഏഴിന് രാവിലെ 10.30ന് ജോണ്‍ മത്തായി സെന്ററിലാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സോഷ്യല്‍ സര്‍വിസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ് 2019 പ്രവേശനം ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ വിദ്യാർഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കാൻ സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വിസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ഒമ്പതു വരെ നീട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആൻഡ് പാലിയേറ്റിവ് സെന്റര്‍ ഇവയിലെവിടെയെങ്കിലും ആറു ദിവസത്തെ സാമൂഹിക സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. നിലവില്‍ അപ് ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ നിരസിച്ചവ കാരണസഹിതം പോര്‍ട്ടലില്‍ കാണാം. അവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക്: https://student.uoc.ac.in, 0494 2400288, 2407356.

Tags:    
News Summary - University of Calicut News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.