സർവകലാശാലയുടെ ഉത്തരക്കടലാസുകള്‍ പാര്‍സലായി എത്തും; തപാല്‍ വകുപ്പുമായി ധാരണ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പരീക്ഷകേന്ദ്രങ്ങളില്‍നിന്ന് മൂല്യനിര്‍ണയത്തിന് അയക്കാന്‍ തപാല്‍ വകുപ്പുമായി കൈകോര്‍ത്തു. ഇതുസംബന്ധിച്ച് സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ധാരണപത്രം ഒപ്പുവെച്ചു. സര്‍വകലാശാലക്ക് കീഴില്‍ അഞ്ച് ജില്ലയിലായുള്ള പരീക്ഷകേന്ദ്രങ്ങളില്‍നിന്ന് ഉത്തരക്കടലാസുകള്‍ ആദ്യഘട്ടം പാര്‍സലായി സര്‍വകലാശാലയിലേക്കാണ് എത്തിക്കുക. ഭാവിയില്‍ ഉത്തരക്കടലാസില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്തുന്നതോടെ ഇവ നേരിട്ട് മൂല്യനിര്‍ണയകേന്ദ്രത്തിലേക്ക് അയക്കാനാകും. പരീക്ഷ നടന്ന് അധികം വൈകാതെ ഫലം പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പാ​ര്‍സ​ലാ​യി എ​ത്തി​ക്കു​ന്ന​തി​ന് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യും ത​പാ​ല്‍ വ​കു​പ്പും ത​മ്മി​ലെ ധാ​ര​ണ​പ​ത്രം കൈ​മാ​റു​ന്നു

ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, തപാല്‍ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ സൂപ്രണ്ട് വി.പി. സുബ്രഹ്മണ്യന്‍ എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, യൂജിന്‍ മൊറേലി, ഡോ. കെ.പി. വിനോദ് കുമാര്‍, തപാല്‍ ഇന്‍സ്പെക്ടര്‍ കെ.വി. വിനോദ് കൃഷ്ണന്‍, പോസ്റ്റ്മാസ്റ്റര്‍ കെ.ടി. ഫൈസല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ സുരേഷ്, ബിജു ജോര്‍ജ്, കെ.എം. ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ആഗസ്റ്റില്‍ നടക്കുന്ന ബി.എഡ് പരീക്ഷയുടെ ഉത്തരക്കടലാസുകളാകും പരീക്ഷണാടിസ്ഥാനത്തില്‍ പാര്‍സലായി എത്തിക്കുക.

Tags:    
News Summary - University answer sheets will arrive in parcels; Agreement with the Postal Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.