യാ​സി​ർ

ഒമ്പതുവർഷം മുമ്പത്തെ കേസ്: വിദേശത്തുനിന്ന് എത്തിയ യുവാവ് പിടിയിൽ

തു​വ്വൂ​ർ: കേ​സി​ല​ക​പ്പെ​ട്ട് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​യാ​ൾ ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. തു​വ്വൂ​രി​ലെ പ​റ​വെ​ട്ടി യാ​സി​റി​നെ​യാ​ണ് (30) ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​കെ. നാ​സ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങു​മ്പോ​ൾ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഫു​ട്ബാ​ൾ മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ അ​ടി​പി​ടി​ക്കേ​സി​ൽ 2014 ലാ​ണ് യാ​സി​റി​നെ​തി​രെ ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യാ​ണെ​ന്ന​റി​ഞ്ഞ യാ​സി​ർ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴാ​ണ് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത്. എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷം​സു​ദ്ദീ​ൻ, ജോ​ർ​ജ്, സി.​പി.​ഒ സ്വ​രൂ​പ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - case from nine years ago: youth came from abroad arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.