തിരുനാവായയിൽ വീണ്ടും കളരിത്തട്ട് ഒരുങ്ങുന്നു

തിരുനാവായ: കേരളത്തി‍െൻറ തനത് ആയോധന കലയായ കളരി അഭ്യസിക്കാൻ തിരുനാവായയിൽ വിണ്ടും കളരിത്തട്ട് ഒരുങ്ങുന്നു. കുന്തപ്പയറ്റ് പോലുള്ള ആയുധ പ്രയോഗങ്ങൾക്ക് നാന്ദികുറിച്ച മാമാങ്കം വേദി രണ്ടര നുറ്റാണ്ട് മുമ്പ് നിലച്ചെങ്കിലും തോറ്റുകൊടുക്കാൻ തയാറാവാത്ത ചെങ്ങഴി നമ്പ്യാരുടെയും 13കാരൻ ചാവേർ ചന്തുണ്ണിയുടെയും ധീര കഥകൾ ഇന്നും ചരിത്രരേഖകളിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നാലര പതിറ്റാണ്ട് വരെ മുറതെറ്റാതെ നടന്ന ചങ്ങമ്പള്ളി കളരിയും അതിൽ പഠനം നടത്തിയ പെരുമ്പിലാവിൽ കേളു മേനോനും കളരി ചരിത്രത്തിലെ ഓർമകളാണ്.

പതിനായിരം നായർ പടക്ക് വേണ്ടി തിരുനാവായയിൽ പരിശീലനം നൽകിയിരുന്ന നായർ കളരികളുടെ അവശിഷ്ടങ്ങൾ ഇന്നും പലയിടത്തും കാണാം. പുതിയ തലമുറക്ക് കളരി പഠിപ്പിക്കുകയും അവരുടെ ശാരിരിക മാനസിക വളർച്ചക്ക് പ്രാധാന്യം നൽകിയുള്ള പരമ്പരാഗത കളരി പരിശീലന കേന്ദ്രമാണ് തിരുനാവായയിൽ ആരംഭിക്കുന്നത്.

സംസ്ഥാന സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ജില്ല കളരിപ്പയറ്റ് അസോസിയേഷ‍െൻറ കീഴിലുള്ള എടപ്പാൾ ഹെച്ച് ജി.എസ് കളരിയിലെ ഗുരുക്കന്മാരാണ് കളരി ആശാന്മാരായി എത്തുന്നത്. കാൽ നൂറ്റാണ്ടിലധികമായി മാമാങ്കോത്സവം നടത്തി വരുന്ന റി എക്കൗയുടെ പിന്തുണയോടെ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റാണ് മാമാങ്കം കളരി അക്കാദമി എന്ന പേരിൽ ഒരേസമയം നാൽപതോളം പേർക്ക്‌ പഠിക്കാവുന്ന കളരിത്തട്ട് തയാറാക്കിയത്. പെൺകുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കിയ കളരിയിൽ അഞ്ച് വയസ്സ് മുതലുള്ള വിവിധ പ്രായക്കാർക്ക് പ്രവേശനം ലഭിക്കുമെന്ന് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസും റി എക്കൗ ജനറൽ സെക്രട്ടറി സതീശൻ കളിച്ചാത്തും അറിയിച്ചു. ഫോൺ: 9746067476, 7559810100.

Tags:    
News Summary - Again in Thirunavaya kalari Getting ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.