സദാചാര ഗുണ്ടായിസം; യുവാവിനെ കൂട്ടംചേർന്ന് മർദിച്ചതായി പരാതി

തലക്കടത്തൂർ (മലപ്പുറം): യുവാവിനു നേരെ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. ചെറിയമുണ്ടം വാണിയന്നൂർ തടത്തിൽ സൽമാനുൽ ഫാരിസ് (23) ആണ് ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം അരീക്കാട് വെച്ച് ഏഴംഗ സംഘമാണ് മർദിച്ചതെന്ന് മാതാവ് തിരൂർ പൊലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ തിരൂർ പൊലീസ്​ ഏഴുപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഇവരെല്ലാം 18 വയസ്സിന്​ താഴെയുള്ളവരാണ്​. ഇവരെ ചോദ്യം ചെയ്​തുവരുകയാണെന്നും സി.ഐ അറിയിച്ചു.

സദാചാര ഗുണ്ടായിസത്തിനും മർദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതിനും നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി. ശാരീരിക അവശതയെ തുടർന്ന് യുവാവിനെ തിരൂർ ജില്ല ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

Tags:    
News Summary - young man was allegedly beaten by mob in thalakkadathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.