മം​ഗ​ലം വ​ള്ള​ത്തോ​ൾ എ.​യു.​പി സ്കൂ​ളി​ൽ പ​പ്പാ​യ​യു​മാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

വി​ല വ​ർ​ധ​ന ഇ​വി​ടെ പ​ടി​ക്ക് പു​റ​ത്ത്; പ​പ്പാ​യ ച​ല​ഞ്ചു​മാ​യി മം​ഗ​ലം വ​ള്ള​ത്തോ​ൾ എ.​യു.​പി സ്കൂ​ൾ

പു​റ​ത്തൂ​ർ: പ​ച്ച​ക്ക​റി വി​ല കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി നി​ല​നി​ർ​ത്താ​ൻ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം പ​പ്പാ​യ വി​ഭ​വം ഒ​രു​ക്കി മം​ഗ​ലം വ​ള്ള​ത്തോ​ൾ എ.​യു.​പി സ്കൂ​ൾ. ഇ​തി​നാ​യി സ്കൂ​ൾ പ​പ്പാ​യ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ലെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ​പ്പാ​യ അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ക്കു​ന്ന ദി​വ​സം വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 1188 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ൽ 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലും ബാ​ക്കി​യു​ള്ള​വ​ർ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തു​ന്ന​ത്.

2016ൽ ​നി​ശ്ച​യി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ തു​ക തി​ക​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണ​ത്തി​ന് വി​ദ്യാ​ല​യം ഒ​രു​ക്കി​യ​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ് സി. ​മാ​ത്യു, സി.​പി. റ​ഷീ​ദ, കെ. ​ബാ​ബു, കെ.​പി. ന​സീ​ബ്, ലി​നീ​ഷ് ആ​യി​ലോ​ട്ട്, കെ. ​സാ​ദി​ഖ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Papaya Challenge in Mangalam Vallathol AUP School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.