പൂ​ത്തോ​ട്ടം ബ​സി​ൽ ആ​ര്യ​ങ്കാ​വ് ആ​ർ.​ഒ ജ​ങ്ഷ​നി​ൽ ഇ​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

ഇവിടെ, വിദ്യാർഥികളുടെ യാത്രനിരക്ക് നേരത്തേ കൂട്ടി ബസുകൾ

പുലാമന്തോൾ: ബസുടമകൾ മുറവിളി കൂട്ടുന്ന വിദ്യാർഥികളുടെ യാത്രനിരക്ക് വർധന പുലാമന്തോളിൽ നിലവിൽ വന്നിട്ട് മാസങ്ങളായി. പെരിന്തൽമണ്ണ- പുലാമന്തോൾ- കൊളത്തൂർ- മലപ്പുറം, വളാഞ്ചേരി-മൂർക്കനാട്- വളപുരം- പെരിന്തൽമണ്ണ റൂട്ടിൽ സർവിസ് നടത്തുന്ന എല്ലാ ബസുകളും നിലവിൽ വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത് അഞ്ച് രൂപയാണ്. കോവിഡ് മഹാമാരിക്കാലത്ത് സ്കൂൾ അടച്ചുപൂട്ടുന്നതിന് മുമ്പ് സ്കൂൾ പടിയിൽനിന്ന് കയറിയാൽ രണ്ട് രൂപയും ബസിൽ സ്ഥലം പിടിക്കാനായി അൽപം മാറിനിന്ന് കയറിയാൽ അഞ്ച് രൂപയുമാണ് ഈടാക്കിയിരുന്നത്. ബസിൽ സ്ഥലം പിടിക്കാനായി മിക്ക വിദ്യാർഥികളും സ്കൂൾ പടിയിൽനിന്ന് മാറി നിന്നാണ് കയറിയിരുന്നത്.

ഇതോടെ അഞ്ച് രൂപ വാങ്ങി നിറയുന്ന ബസ് രണ്ട് രൂപയുമായി സ്കൂൾപടിയിൽ നിൽക്കുന്നവരെ കയറ്റാതെ പോവുന്നതായി പതിവ്. കോവിഡ് കാലത്ത് ഉയർന്ന ക്ലാസുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സ്കൂൾ പടിയിൽനിന്ന് കയറിയാൽ തന്നെ മിനിമം അഞ്ച് രൂപ എന്ന നിയമം ബസ് ജീവനക്കാർ നടപ്പാക്കിയത്. സ്കൂൾ പൂർണമായി തുറന്നപ്പോഴും അത് തുടർന്നു. അഞ്ച് രൂപ നൽകാത്തവരെ ചീത്ത പറയുകയോ ഇറക്കിവിടുകയോ ചെയ്യുന്നതാണ് പതിവ്. കൊളത്തൂർ- വളപുരം ഭാഗത്തുനിന്ന് പുലാമന്തോളിലെത്തി തിരികെ പോകേണ്ടുന്ന ബസുകൾ കൊളത്തൂർ- പുലാമന്തോൾ ഭാഗത്തേക്കുള്ള വിദ്യാർഥികളെ മുൻകൂറായി സ്കൂൾപടിയിൽനിന്ന് കയറ്റി 10 രൂപ വാങ്ങുന്നതായും പരാതിയുണ്ട്. 

Tags:    
News Summary - It has been months since the increase in student fares came into effect in Pulamantol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.