പുലാമന്തോൾ ജി.എച്ച്.എസ്.എസ് വിദ്യാർഥികളെ ലക്ഷ്യമിട്ട് പുസ്തക വിൽപന​

പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്കൂളി​െൻറയും അധ്യാപകരുടെയും പേര് പറഞ്ഞ് പുസ്തക വിൽപനയെന്ന് ആക്ഷേപം.

ചെമ്മലശ്ശേരി, വളപുരം ഭാഗങ്ങളിലാണ് പുലാമന്തോൾ ജി.എച്ച്.എസ്.എസ് അധ്യാപകരുടെ പേര് പറഞ്ഞ് വിദ്യാർഥികളുടെ വീടുകൾ കയറിയിറങ്ങി വില കൂടിയ പുസ്തക വിൽപന സംഘം വിലസിയത്.

1000 മുതൽ 2000 രൂപ വരെ വിലയുള്ള പുസ്തകങ്ങൾ ഇവിടങ്ങളിൽ വിറ്റഴിച്ചതായി പറയുന്നു. ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്നവർക്ക് സൗജന്യ നിരക്കെന്ന പേരിൽ സാധാരണ വിലയെക്കാൾ കൂടിയ വിലയ്ക്കാണ് പുസ്തകം വിറ്റത്.

സംശയം തോന്നിയ ഒരു രക്ഷിതാവ് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്. അപ്പോഴേക്കും 30ഓളം വീടുകളിൽ വിൽപന നടത്തിയിരുന്നു. അധ്യാപകരുടെ നിർദേശപ്രകാരമെന്ന ധാരണയിലാണ് പലരും അമിത വില കൊടുത്തും പുസ്തകങ്ങൾ വാങ്ങിയത്. വിവരം ശ്രദ്ധയിൽപെട്ട സ്കൂൾ അധ്യാപകർ വിദ്യാർഥികൾക്ക് തട്ടിപ്പുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.

പ്രിൻസിപ്പൽ എൻ.വി. സീമ, പ്രധാനാധ്യാപകൻ കെ. മുഹമ്മദലി, പി.ടി.എ പ്രസിഡൻറ് കെ.ടി. ജസ്സുദ്ദീൻ എന്നിവർ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.