രാ​ജു​വി​ന്റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്നു

ബന്ധുക്കളെത്തിയില്ല; രാജുവിന്റെ മൃതദേഹം സംസ്കരിച്ചത് സന്നദ്ധ പ്രവർത്തകർ

മങ്കട: ബുധനാഴ്ച തിരൂർക്കാട് മരണപ്പെട്ട കൊല്ലം തെന്മല സ്വദേശി ഇടവൻതെക്ക് രാജുവിന്റെ (63) മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാനില്ലാത്തതിനാൽ സന്നദ്ധ പ്രവർത്തകർ സംസ്കരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് നിയമനടപടികൾ പൂർത്തീകരിച്ച് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്കരിച്ചത്.

വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട് പോന്ന രാജു തിരൂർക്കാട് ഒരുവീട്ടിലാണ് അടുത്ത കാലത്ത് താമസിച്ചിരുന്നത്. അവിടെനിന്നും ഇദ്ദേഹത്തെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനായി മങ്കട ട്രോമ കെയർ രക്ഷാധികാരി പറച്ചിക്കോട്ടിൽ സമദിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു.

എന്നാൽ അതേതുടർന്ന് ഇദ്ദേഹം അവിടെനിന്ന് പോയി. ഇതിനിടെയാണ് കഴിഞ്ഞദിവസം രാജുവിനെ തിരൂർക്കാട് മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചു നാളത്തെ കാത്തിരിപ്പിനൊടുവിൽ ബന്ധുക്കൾ ആരും വരില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് മുസ്‍ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡും ട്രോമാ കെയർ വളന്റിയർമാരും ഇടപെട്ടത്.

വൈറ്റ് ഗാർഡ്‌ മങ്കട മണ്ഡലം ക്യാപ്റ്റൻ ഷെബീർ മാഞ്ഞാമ്പ്ര അന്ത്യ കർമങ്ങൾക്ക് നേതൃത്വം നൽകി. കുഞ്ഞിമുഹമ്മദ് കടുങ്ങപുരം, നാസർ പള്ളിപ്പറമ്പ്, അസ്‌ലം, മങ്കട പൊലീസ് ഓഫിസർ ഷിനോജ്, മങ്കട ട്രോമകെയർ പ്രവർത്തകരായ നസീമുൽ ഹഖ്, സമദ് പറച്ചിക്കോട്ടിൽ, റിയാസ് അരിപ്ര, ശരൺ ദീപക്ക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

Tags:    
News Summary - Relatives did not come; Raju's body was cremated by volunteers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.