മു​ഹ​മ്മ​ദ് അ​ഖി​ൽ

ഭയപ്പാടിൽനിന്ന് മുഹമ്മദ് അഖിൽ സ്വദേശത്തെത്തി

മങ്കട: യുക്രെയ്നിലെ യുദ്ധ ഭീതിയിൽനിന്ന് മുഹമ്മദ് അഖിൽ വീട്ടിലെത്തി. മങ്കട മേലോട്ടുംകാവ് കൂരിമണ്ണിൽ വിലങ്ങപുറത്ത് മുസ്തഫ - നൂർജഹാൻ ദമ്പതികളുടെ മകൻ മുഹമ്മദ് അഖിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. റഷ്യൻ അതിർത്തിയായ കാർകീവിലാണ് താമസിച്ചിരുന്നത്. എട്ട് ദിവസം അഭയാർഥി ക്യാമ്പിൽ കഴിഞ്ഞു. ഹംഗറിയിലേക്ക് പാലായനം ചെയ്തവരുടെ കൂടെ സഞ്ചരിച്ച് 36 മണിക്കൂർ ട്രെയിനിലും നടന്നുമാണ് ഹംഗറിയിലെത്തിയത്.

ഷെല്ലാക്രമണവും ബോംബ് വർഷവും മിസൈലാക്രമണവും അതിജീവിച്ചാണ് അഖിൽ യുക്രെയ്നിൽനിന്ന് രക്ഷപ്പെട്ടത്. ഡൽഹിയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. മഞ്ഞളാംകുഴി അലി എം.എൽ.എ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എ. കരീം, സി.പി.എം പ്രവർത്തകരായ മാമ്പറ്റ ഉണ്ണി, മുകുന്ദൻ, സുനിൽ എന്നിവർ മുഹമ്മദ് അഖിലിനെ വീട്ടിലെത്തി സന്ദർശിച്ചു. 

Tags:    
News Summary - muhammed akhil reached home safe from ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.