കൊ​ള​ത്തൂ​ർ അ​മ്പ​ല​പടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ​പ്പോ​ൾ

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു

കൊളത്തൂർ: വളാഞ്ചേരി-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ കൊളത്തൂർ അമ്പലപ്പടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ആൽമരം പൊട്ടി വീണു. കാർ പൂർണമായി തകർന്നു.

കാറിലുണ്ടായിരുന്ന മൂന്നംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. മഴയിലും കാറ്റിലുമാണ് ആൽമരം പൊട്ടി ഇലക്ട്രിക് ലൈനിന് മുകളിലൂടെ കാറിൽ വീണത്.

കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. പ്രദേശത്ത് രണ്ട് മണിക്കൂർ വൈദ്യുതി മുടങ്ങി. ഒന്നര മണിക്കൂറോളം ഗതാഗതം നിലച്ചു.

കരിങ്ങനാട് സ്വദേശി അൽത്താഫും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.

Tags:    
News Summary - A tree fell on the moving car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.