എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ നാ​ലു​പേ​ർ​ക്ക് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു

എ​ട​വ​ണ്ണ​പ്പാ​റ: എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ നാ​ലു​പേ​ർ​ക്ക് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ടി​യേ​റ്റ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

രാ​ത്രി ഏ​ഴോ​ടെ അ​രീ​ക്കോ​ട് റോ​ഡി​ൽ ഒ​രു കു​ട്ടി​യെ​യും നാ​യ് ആ​ക്ര​മി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ചാ​ലി​യ​പ്രം ഭാ​ഗ​ത്ത് കു​ട്ടി​ക​ൾ​ക്ക​ട​ക്കം ക​ടി​യേ​റ്റി​രു​ന്നു. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്. ബു​ധ​നാ​ഴ്ച തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. വ​ന്ധ്യം​ക​ര​ണ​മ​ട​ക്ക​മു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - Stray Dog Incidents: Four Individuals Bitten in Edavannappara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.