ഉണ്ണിമോയിയുടെ കാലിന് കടിയേറ്റ പാട്
Posted On
date_range Updated On
date_range ചാലിയാറിൽ നീർനായ് ആക്രമണം രൂക്ഷം
എടവണ്ണപ്പാറ: ചാലിയാറിൽ കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ നീർനായ് ആക്രമണം. മപ്രം ബുഖാരിയ ഇന്‍റഗ്രേറ്റഡ് ഖുർആൻ കോളജിന് സമീപത്തെ കടവിൽ ശനിയാഴ്ച ഉച്ചക്ക് 12ന് അങ്ങാടിയിൽ ഉണ്ണിമോയിനെ നീർനായ് കടിച്ചു.
കാലിന് കടിയേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് എളമരം കടവ് മാവൂർ ഭാഗത്തും ആക്രമണം ഉണ്ടായിരുന്നു. ചാലിയാറിൽ നീർനായ്ക്കൾ വിഹരിക്കുകയാണ്.
വനംവകുപ്പിന്‍റെ ആർ.ആർ.ടി സ്ഥലം സന്ദർശിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് കൊണ്ടോട്ടി എം.എൽ.എക്കും പരാതി നൽകി. ഒരു വർഷം മുമ്പ് കൂളിമാട് പാലത്തിനടുത്ത കടവിൽ നീർനായ് ആക്രമണത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.