ഓ​മാ​നൂ​ർ ഗ​വ. മാ​തൃ​കാ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി

ഓ​മാ​നൂ​ർ ഗ​വ. മാ​തൃ​കാ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക്ക് ദേ​ശീ​യ അം​ഗീകാ​രം

എ​ട​വ​ണ്ണ​പ്പാ​റ: ചീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​മാ​നൂ​ർ ഗ​വ. മാ​തൃ​കാ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക്ക് നാ​ഷ​നൽ ആ​ക്ര​ടി​റ്റേ​ഷ​ൻ ബോ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ൽ ഹെ​ൽ​ത്ത് കെ​യ​റി​ന്റെ അം​ഗീകാ​രം.

നി​ല​വി​ൽ സ്ഥാ​പ​നം ഹെ​ൽ​ത്ത് ആ​ന്റ് വെ​ൽ​ന​സ് സെ​ന്റ​റാ​ണ്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും ചീ​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ഹോ​മി​യോ ഡി​പ്പാ​ർ​ട്ട്മെൻറ്, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ തു​ട​ങ്ങി​യ​വു​ടെ മേ​ല​ധി​കാ​രി​ക​ളു​ടെ​യും നി​ര​ന്ത​ര ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.

സം​സ്ഥാ​ന​ത്തെ 150 ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഒ​രേ​സ​മ​യം ഈ ​അം​ഗീകാ​രം ല​ഭി​ച്ചത്.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​രി​ച​ര​ണം, കൗ​മാ​ര​ക്കാ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വ​യോ​ജ​ന ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്നി​വ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടി​വി​ടെ. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ, അ​ല​ർ​ജി എ​ന്നി​വ​ക്കു​ള്ള ചി​കി​ത്സ​ക്ക് പ്ര​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്.

പ​ഞ്ചാ​യ​ത്ത്‌ പ​രി​ര​ക്ഷ പാ​ലി​യേ​റ്റി​വ് പ​ദ്ധ​തി​യി​ലൂ​ടെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക​ചി​കി​ത്സ​യും, ഡി​സ്പെ​ൻ​സ​റി​യു​ടെ കീ​ഴി​ൽ യോ​ഗ പ​രി​ശീ​ല​നം ന​ട​ന്നു വ​രു​ന്നു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ന്റെ​യും ഹോ​മി​യോ​പ്പ​തി ചി​കി​ത്സ വ​കു​പ്പി​ന്റെ​യും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്റെ​യും പ​രി​സ​ര​വാ​സി​ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ഷെ​റി​ൻ പ​റ​ഞ്ഞു.

Tags:    
News Summary - National Approval for Omanur Govt Model Homeo Dispensary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.