സീറ്റുബെൽറ്റ് രക്ഷയായി
എടവണ്ണപ്പാറ: വിമാനം രണ്ടാമതും ഇറങ്ങാനുള്ള ശ്രമത്തിൽ വലിയ ശബ്ദം കേട്ടു. അനിയന്ത്രിതമായ വേഗതയിൽ സഞ്ചരിക്കുന്നതായി തോന്നി. പെട്ടെന്ന് റൺവേയിൽനിന്ന് തെന്നിമാറി കുഴിയിൽ വീണു. ഞാനും രണ്ട് സുഹൃത്തുക്കളും വിമാനത്തിെൻറ മധ്യഭാഗത്ത് എമർജൻസി എക്സിറ്റിനോട് ചേർന്നാണ് ഇരുന്നത്. സീറ്റ് ബെൽറ്റുണ്ടായിരുന്നു. എന്നാൽ, വിമാനം രണ്ടായി വിഭജിക്കപ്പെട്ടത് കണ്ടയുടനെ ബെൽറ്റുകൾ അഴിച്ചുമാറ്റി പുറത്തേക്ക് ചാടി. എനിക്ക് മുന്നിലെ സീറ്റിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.
കൈമുട്ടിന് പരിക്കേറ്റെങ്കിലും ഇവരെ രക്ഷപ്പെടുത്താൻ ഒരു കൈക്കൊണ്ട് ശ്രമം നടത്തിയിരുന്നു. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്കുശേഷം പുലർച്ച നാലിന് ശസ്ത്രക്രിയക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ദുബൈയിലെ സ്വകാര്യ കമ്പനിയിലാണ് ജോലി- വാഴക്കാട് ചീനി ബസാർ കാവുങ്ങൽ ഷംസുദ്ദീൻ പറയുന്നു
ഷംസുദ്ദീൻ, വാഴക്കാട് സ്വദേശി,കോഴിക്കോട് മെഡി. കോളജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.