ചങ്ങരോത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിലെ മദ്റസ -ചെറിയ കപ്പള്ളി റോഡ് തകർന്ന നിലയിൽ
Posted On
date_range Updated On
date_range റോഡ് നന്നാക്കിയില്ലെങ്കിൽ വോട്ടില്ലെന്ന്
പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിലെ മദ്റസ -ചെറിയ കപ്പള്ളി റോഡിെൻറ ജീർണാവസ്ഥക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വോട്ട് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ.
50 വർഷത്തിലേറെ പഴക്കംചെന്ന ഈ റോഡിലൂടെ കാൽനടപോലും ദുസ്സഹമാണ്. പന്തിരിക്കരയിൽനിന്ന് പാലേരിയിലെത്താൻ ഏറ്റവും ദൂരം കുറഞ്ഞ റോഡു കൂടിയാണിത്.
എത്രയും പെട്ടെന്നു റോഡ് സോളിങ്ങും ടാറിങ്ങും നടത്തി ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.