ജാഗ്രതാ സമിതി യോഗം

തരിപ്പിലോട് യുവാവിന്‍റെ മരണത്തിൽ ലഹരി മാഫിയക്ക് പങ്കുള്ളതായി സംശയം

പാലേരി: തരിപ്പിലോട് യുവാവിന്‍റെ മരണത്തിൽ ലഹരി മാഫിയക്ക് പങ്കുണ്ടെന്ന്​ ആക്ഷേപം. പാണക്കാടൻകണ്ടി അതുൽകൃഷ്ണ (19) ആണ് കഴിഞ്ഞ ദിവസം മരിച്ചത്​. തരിപ്പിലോട്, കുന്നശ്ശേരി ഭാഗങ്ങളിൽ വാജ്യ മദ്യമുൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഒഴുകുന്നതായി നാട്ടുകാർ ചൂണ്ടികാണിക്കുന്നു.

തരിപ്പിലോട് കനാലിനു ചുറ്റുമുള്ള ഒഴിഞ്ഞ സ്ഥലത്ത് വ്യാജവാറ്റും വിൽപ്പനയും നടക്കുന്നതായി പരാതി ഉയർന്നിരുന്നു. പ്രദേശത്തെ മദ്യ-മയക്കുമരുന്ന് വിൽപ്പന തടയാൻ കുന്നശേരിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രത സമതി രൂപീകരിച്ചു. പേരാമ്പ്ര സബ് ഇൻസ്‌പെറ്റർ ഹബീബുള്ള ഉദ്ഘടാനം ചെയ്തു.

യോഗത്തിൽ വാർഡ് മെംബർ എൻ. പി. ജാനു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്‍റ്​ ടി. പി. റീന, രവി മാസ്റ്റർ, പി. ടി. വിജയൻ മാസ്റ്റർ, പി. ടി. സുരേന്ദ്രൻ, പി. പി. ജിമേഷ്, എൻ. കെ. രവീന്ദ്രൻ, യു. പി. സരുൺ, ഇ. കെ. ലതീഫ് എന്നിവർ സംസാരിച്ചു. വി. കെ. ബൈജു സ്വാഗതം പറഞ്ഞു.

അതുൽ കൃഷ്ണയുടെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ദുരൂഹതകൾ നീക്കാൻ സംഭവത്തിൽ ഊർജിതവും കാര്യക്ഷമവുമായ അന്വേഷണം നടത്തണമെന്ന് വെൽഫയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ എം.കെ. കാസിം, സെക്രട്ടറി വി.എം. നൗഫൽ, വി.എം. മൊയ്തു, റഷീദ് എന്നിവർ യുവാവിന്‍റെ വീട് സന്ദർശിച്ചു.

Tags:    
News Summary - drug mafia works at tharipilod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.