നൗഷാദ്

ആരാധനാലയങ്ങളിൽ കവർച്ച പതിവാക്കിയ മോഷ്ടാവി​നെ നാട്ടുകാർ പിടികൂടി

നന്തിബസാർ (കോഴിക്കോട്): ക്ഷേത്രത്തിലും പള്ളിയിലും തുടർച്ചയായി കവർച്ച നടത്തുന്നതിനിടയിൽ മോഷ്ടാവ് നാട്ടുകാരുടെ പിടിയിലായി. മൂടാടി മുചുകുന്ന് ഊരാളുകുന്നുമ്മല്‍ ജുമാമസ്ജിദ് പള്ളിയില്‍ മോഷണം നടത്താന്‍ ശ്രമിക്കവെ വടകര ചെരണ്ടത്തൂർ കണ്ടിമീത്തൽ നൗഷാദ് (42) ആണ് പിടിയിലായത്.

ഞായറാഴ്ച പുലർച്ചെ നാലോടെ പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നത് ഉസ്താദിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് മോഷ്ടാവിനെ പിടികൂടി പൊലീസിലേൽപ്പിച്ചു.

പൊലീസ് എത്തുന്നത് വരെ മോഷ്ടാവ് രക്ഷപ്പെടാതിരിക്കാൻ സമീപത്തെ തെങ്ങിൽ നാട്ടുകാർ കൈകൾ തമ്മിൽ ബന്ധിപ്പിച്ച് കെട്ടിയിട്ടു. പള്ളി ഭണ്ഡാരം കുത്തിപ്പൊളിക്കുന്നതിന് മുമ്പായി സമീപത്തെ മുചുകുന്ന് കോട്ടയില്‍ കോവിലകം ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് മൂവായിരത്തോളം രൂപ കവർന്നതായി കണ്ടെത്തി.

മോഷണത്തുക പ്രതിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളോടപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞു. മോഷ്ടാവ് സഞ്ചരിച്ച ഇരുചക്രവാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി എസ്.ഐ എം.എൽ. അനൂപിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിലെടുത്തു.  

Tags:    
News Summary - The locals caught the thief who used to rob places of worship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.