പൊലീസിനു നേരെ അക്രമം രണ്ട് പേർ റിമാൻഡിൽ

 മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ പൊലീസിനു പേരെ ആക്രമണം നടത്തിയ രണ്ടു പേരെ പയ്യോളി കോടതി റിമാൻഡ്​ ചെയ്തു. കായലാട് കുറത്തി മാവുള്ളതിൽ നിസാമുദ്ദീൻ(38), വടകര പഴങ്കാവ് വരിക്കോടി വിജീഷ് (30) എന്നിവരാണ് റിമാൻഡിലായത്.

ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് കരുണാകരനു നേരെ അക്രമം നടത്തിയ ഇവരെ അറസ്റ്റു ചെയ്യുവാൻ ശ്രമിക്കവെ മേപ്പയ്യൂർ എസ്. ഐ. പ്രകാശനെയും പൊലീസ് സംഘത്തെയും അക്രമിക്കുകയായിരുന്നു. പൊലീസ് വാഹനത്തിനു നേരെയും ആക്രമണം നടന്നു.

Tags:    
News Summary - Two arrested for assaulting police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.