ക​വ​ർ​ച്ച ന​ട​ന്ന കീ​ഴ്പ​യ്യൂ​ർ ശ്രീ ​അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

മേ​പ്പ​യൂ​ർ: മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. പു​തി​യെ​ടു​ത്ത് ശ്രീ ​പ​ര​ദേ​വ​താ​ക്ഷേ​ത്രം, ഇ​രി​ങ്ങ​ത്ത് കു​പ്പേ​രി​ക്കാ​വ് ക്ഷേ​ത്രം, കീ​ഴ്പ​യ്യൂ​ർ ശ്രീ ​അ​യ്യ​പ്പ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്. പു​തി​യെ​ടു​ത്ത് ശ്രീ ​പ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ന​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ണ്ഡാ​രം ക​വ​ർ​ച്ച ചെ​യ്ത നി​ല​യി​ൽ ക​ണ്ട​ത്. ആ​റു മാ​സ​ത്തി​നി​ട​യി​ൽ ഭ​ണ്ഡാ​രം തു​റ​ന്ന് കാ​ണി​ക്ക​യെ​ടു​ത്തി​രു​ന്നി​ല്ലെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലേ​യും ഭാ​ര​വാ​ഹി​ക​ൾ മേ​പ്പ​യൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - The treasuries of the temples were broken into and money was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.