ശിവദാസൻ
അനധികൃത മദ്യ വിൽപന; റിട്ട.സർക്കാർ ഉദ്യോഗസ്ഥൻ റിമാൻഡിൽ
അത്തോളി: വീടിനു സമീപം അനധികൃതമായി മദ്യവിൽപന നടത്തിയ കൊങ്ങന്നൂർ ശിവഗംഗ വീട്ടിൽ ശിവദാസനെ അത്തോളി പൊലീസ് പിടികൂടി. ഇയാൾ സാമൂഹിക ക്ഷേമ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയ സ്പെഷൽ റെയ്ഡിൽ ആണ് കൊങ്ങന്നൂർ എ.എൽ.പി.സ്കൂളിന് സമീപം താമസിക്കുന്ന ശിവദാസനെ വീടിന് സമീപത്ത് നിന്നും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ആർ. രാജീവ്, കെ.പി. ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഒ. അനൂപ്, സിവിൽ പൊലീസ് ഓഫിസർ കെ.എം. അജീഷ്, രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പേരാമ്പ്ര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ കുറിച്ച് നേരത്തെയും പരാതി ഉണ്ടായിരുന്നതായി പൊലീസ് ഇൻസ്പെക്ടർ ടി. എസ്. ശ്രീജിത്ത് പറഞ്ഞു. വരും ദിവസങ്ങളിൽ സമാന രീതിയിൽ മിന്നൽ പരിശോധന തുടരുമെന്ന് അത്തോളി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.