Posted On
date_range Updated On
date_range വഴിയിൽ യുവതിയെ അപമാനിച്ച മൂന്നു പേർ പിടിയിൽ
പാരിപ്പള്ളി: വഴിയിൽ യുവതിയെ അപമാനിച്ച മൂന്നു പേർ പിടിയിൽ. പുത്തൻകുളം ചരുവിള വീട്ടിൽ സുശീലൻ (48), പൂതക്കുളം അമ്മാരത്ത് മുക്കിൽ കുഴുപ്പിൽ കുന്നുംപുറത്തു വീട്ടിൽ സുരേഷ് (45), ചിറക്കര കുളത്തൂർകോണം വിളയിൽ വീട്ടിൽ രാജേന്ദ്രൻ (52) എന്നിവരാണ് പിടിയിലായത്. ട്യൂഷൻ സ്ഥലത്തുനിന്ന് മകളെയും കൂട്ടി വരികയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചേകാലോടെ ചിറക്കര മൂലക്കട ഭാഗത്തു വച്ചാണ് അപമാനിച്ചത്.
സ്കൂട്ടറിൽ പിന്നാലെ എത്തിയ പ്രതികൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മൂവരെയും സോഷ്യൽ മീഡിയയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. പാരിപ്പള്ളി ഇൻസ്‌പെക്ടർ എ. അൽജബ്ബാർ, എസ്.ഐ മാരായ ജെസിംസ്, അനീസ, സിവിൽ പൊലീസ് ഓഫീസർമാരായ അജു, മനോജ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മൂവരെയും റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.