പൊലീസ്​ പട്രാളിങ് സംഘത്തെ ആക്രമിച്ചവർ പിടിയിൽ

പാ​രി​പ്പ​ള്ളി: പൊ​ലീ​സ്​ പ​ട്രോ​ളി​ങ് സം​ഘ​ത്തെ ആ​ക്ര​മി​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്ത​വ​ർ അ​റ​സ്റ്റി​ൽ. ക​ല്ലു​വാ​തു​ക്ക​ൽ മേ​വ​ന​ക്കോ​ണം ഓ​മ​ന​മ​ന്ദി​ര​ത്തി​ൽ ആ​ർ. അ​ജി (29), അ​ജി​ഭ​വ​ന​ത്തി​ൽ എ. ​അ​ജി​ത് (29), ശ്രീ​നു ഭ​വ​ന​ത്തി​ൽ എ​സ്. ശ്രീ​നു (28) എ​ന്നി​വ​രാ​ണ് പാ​രി​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11ന് ​റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി കാ​ർ പാ​ർ​ക്ക് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്താ​ലാ​ണ് ആ​ക്ര​മി​ച്ച​ത്. പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ അ​ൽ​ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ സ​ലാ​വു​ദ്ദീ​ൻ, സു​ജി​ത്​​ലാ​ൽ, നൗ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മൂ​ന്ന് പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ്ചെ​യ്യു​മെ​ന്ന് പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ അ​റി​യി​ച്ചു. 

Tags:    
News Summary - Those who attacked the police patrolling team were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.