Posted On
date_range Updated On
date_range രോഗിയായ മുൻ ഭാരവാഹിക്ക് ഗ്രന്ഥശാല വീട് നിർമിച്ചു നൽകി
പാരിപ്പള്ളി: രോഗത്താൽ ജോലിയെടുക്കാൻ കഴിയാതായ മുൻ ഭാരവാഹിക്ക് പാരിപ്പള്ളി ഗണേഷ് സ്മാരക ഗ്രന്ഥശാല വീട് നിർമിച്ചു നൽകി. വിദേശത്ത് ജോലി ചെയ്യവെ രോഗബാധിതനായ മുൻ സെക്രട്ടറിയും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും ആയിരുന്ന വേണുവിനാണ് പൊതുജനങ്ങളുടെ സഹായത്തോടെ ഗ്രന്ഥശാല മുൻകൈയെടുത്ത് വീട് നിർമിച്ചത്.
പാരിപ്പള്ളിയിലെ ചാനൽവ്യൂ ആർ. ജയചന്ദ്രനാണ് അഞ്ചു സെന്റ് ഭൂമി സൗജന്യമായി നൽകിയത്. ഞായറാഴ്ച ജി.എസ്.ജയലാൽ എം.എൽ.എ താക്കോൽ കൈമാറും.
എസ്.ആർ.അനിൽകുമാർ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് അംഗം വി.ജയപ്രകാശ് വസ്തുവിന്റെ ആധാരവും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറി ബി.വേണു ഗൃഹോപകരണങ്ങളും കൈമാറും.
ഫോട്ടോ: പാരിപ്പള്ളി ഗണേഷ് സ്മാരക ഗ്രന്ഥശാല മുൻ ഭാരവാഹി വേണുവിന് നിർമിച്ചു നൽകുന്ന വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.