Posted On
date_range Updated On
date_range മാതൃസഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: മാതൃസഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ കുന്നുംപുറം ചരുവിള പുത്തൻ വീട്ടിൽ അനന്തകുമാറാണ് (23) അറസ്റ്റിലായത്. പാരിപ്പള്ളി പാമ്പുറം ചിറയിൽ പുത്തൻ വീട്ടിൽ ഉണ്ണിയെയാണ് (45) ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
അനന്തകുമാറും സുഹൃത്തുക്കളും ബന്ധുവായ ഗോമതിയെ കയ്യേറ്റം ചെയ്തത് ഉണ്ണിയും സഹോദരങ്ങളും ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഗോമതിയെ മർദിച്ചതിന് പ്രതിക്കെതിരെ പാരിപ്പള്ളി പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.