മിഥുൻ
Posted On
date_range Updated On
date_range കാപ്പ പ്രകാരം കൊടുംകുറ്റവാളി അറസ്റ്റിൽ
പാരിപ്പള്ളി: നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി കാപ്പ പ്രകാരം അറസ്റ്റിലായി. കൊല്ലം പാരിപ്പള്ളി കടമ്പാട്ട്ക്കോണം കഴുത്തുമ്മൂട് എന്ന സ്ഥലത്ത് മിഥുൻ ഭവനം വീട്ടിൽ മിഥുൻ (അച്ചു-25) ആണ് കാപ്പ പ്രകാരം പിടിയിലായത്.
പാരിപ്പള്ളി, വർക്കല, ചടയമംഗലം, പള്ളിക്കൽ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ചക്കേസുകളും മയക്കുമരുന്ന് കേസുകളും, ബലാത്സംഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവരെ പീഡിപ്പിച്ചത് തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇത് രണ്ടാം തവണയാണ് കാപ്പ പ്രകാരം കരുതൽ തടങ്കലിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.